കോട്ടയം : എസ്‌.എച്ച്‌. മെഡിക്കൽ സെന്റർ ആശുപത്രിയുടെ നവീകരിച്ച റേഡിയോളജി ഡിപ്പാർട്ട്‌മെൻറിന്റെ ഉദ്‌ഘാടനം നടൻ മുരളി ഗോപി നിർവഹിച്ചു.

ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോട്ടയം എം.എൽ.എ. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. സിസ്റ്റർ അമല ജോസ്‌ അധ്യക്ഷത വഹിച്ചു.

ആശുപത്രി ഡയറക്ടർ കാതറൈൻ നെടുംപുറം, സിസ്റ്റർ ജസ്‌ലിൻ മേരി (നഴ്‌സിങ്‌ സൂപ്രണ്ട്‌), കോട്ടയം മുനിസിപ്പൽ വാർഡ്‌ കൗൺസിലർ സിൻസി പാറയിൽ, ഡോ. ബോബി കുന്നേൽ, ഡോ. ആനന്ദ്‌ കെ.എസ്‌., ഡോ. നസ്‌മിൻ ഇല്യാസ്‌, ഡോ. അരുൺ ജോർജ്‌, മെറിൽ സിറിയക്‌ എന്നിവർ പങ്കെടുത്തു.

നവീകരിച്ച റേഡിയോളജി ഡിപ്പാർട്ട്‌മെന്റിൽ സ്ഥാപിച്ച 96 സ്ളൈഡ്‌ സി.റ്റി.സ്കാനിങ്‌ യന്ത്രത്തിന്റെയും ആത്യാധുനിക നിലവാരത്തിലുള്ള അൾട്രാ സൗണ്ട്‌ സ്കാനിങ്‌ മെഷീ ന്റെയും ആശീർവാദം കോട്ടയം ലൂർദ്‌ ഫൊറോനാ പള്ളി വികാരി നിർവഹിച്ചു.