കുറവിലങ്ങാട് : രാജ്യദ്രോഹക്കുറ്റമായ സ്വർണക്കള്ളക്കടത്തിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ അധ്യക്ഷത വഹിച്ചു.

ഡി.സി.സി. ജനറൽ സെക്രട്ടറി സുനു ജോർജ് ഉദ്ഘാടനം ചെയ്തു. ബേബി തൊണ്ടാംകുഴി, എം.എൻ. ദിവാകരൻ നായർ, യു.പി. ചാക്കപ്പൻ, എം.കെ. സാംബുജി തുടങ്ങിയവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.