പാലാ : കോവിഡ് കാലത്തെ രക്തദാന പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഫയർ ആൻഡ് റെസ്‌ക്യു സിവിൽ ഡിഫൻസ് കോർപ്പിന്റെയും പാലാ സെന്റ് തോമസ് കോളേജ് എൻ.സി.സി. നേവൽ വിങ് കേഡറ്റുമാരുടെയും നേതൃത്വത്തിൽ കോട്ടയം ഗവ. എൽ.പി. സ്‌കൂളിൽ രക്തദാന ക്യാമ്പ് നടത്തി.

എ.എസ്.ടി.ഒ. യേശുദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. സെന്റ്‌ തോമസ് കോളേജ് എൻ.സി.സി. നേവൽ വിങ് കെയർ ടേക്കർ ഡോ. അനീഷ് സിറിയക്ക്, സിവിൽ ഡിഫൻസ് അംഗമായ മഹേഷ്, കേഡറ്റായ ജിസ് സൈമൺ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ അൻപതോളം ആളുകൾ രക്തം ദാനംചെയ്തു.