ഉഴവൂർ : കൊൽക്കത്തയിലെ എ.എം.ആർ.ഐ. ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട രമ്യാ രാജപ്പനെ ഒൻപതിന് അനുസ്മരിക്കും.

ജീവൻരക്ഷാ പതക്കം നൽകി രാഷ്ട്രം ആദരിച്ച രമ്യാ രാജപ്പന്റെ ഉഴവൂരിലെ ഭവനത്തിലാണ് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും. വ്യാഴാഴ്ച രാവിലെ 10.30-ന് ചടങ്ങുകൾ തുടങ്ങും.