കോട്ടയം : ഭരണഘടനാ ശില്പി ബി.ആർ.അബേദ്‌കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ മോദി സർക്കാർ പ്രത്യേക താത്പര്യമാണ് കാണിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന നിർവാഹകസമിതിയംഗം കെ.ഗുപ്തൻ. അബേദ്‌കർ സ്‌മൃതിദിനാചരണത്തിന്റെ ഭാഗമായി എസ്.സി.മോർച്ച ജില്ലാ കമ്മിറ്റി നടത്തിയ സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് കെ.ആർ.പ്രദീപ് അധ്യക്ഷനായി.