അരുവിത്തുറ : സെന്റ് ജോർജ് കോളേജ് കെ.എസ്.യു. യൂണിറ്റ് കമ്മിറ്റി പതാക ഉയർത്തലും അംഗത്വ വിതരണവും നടത്തി. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ഡെന്നിസൺ പോൾ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഇല്യാസ്, യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദ്, കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിരാം ബാബു, ജോസ്‌ന ജോർജ്, ജൂബിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.