ഏറ്റുമാനൂർ : വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള 50-പേർ എൻ.സി.പിയിൽ ചേർന്നു.ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി പേരൂരിൽ നടത്തിയ യോഗം ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുരളി തകടിയേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം പി.കെ.ആനന്ദക്കുട്ടൻ പാർട്ടിയിലേക്ക് വന്നവരെ ഷാൾ അണിയിച്ച് സ്വീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.എസ്. രഘുനാഥൻനായർ, സി.എം.ജലീൽ, ഷാജി തെള്ളകം, ബിജോ പേരൂർ എന്നിവർ പ്രസംഗിച്ചു.