പ്രദേശത്തെ ടൂറിസം പ്രയോജനപ്പെടുത്തി തൊഴിൽ സാധ്യതകൾ വർധിപ്പിക്കണം. ഓരുവെള്ള ഭീഷണിയെ ശാശ്വതമായി ചെറുക്കാൻ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. ആർട്സ് ആൻഡ് സയൻസ് കോളേജ്, ഐ.ടി.-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ വൈക്കത്തും വരുത്തണം. തീരദേശ റോഡുകളും ഫാം റോഡുകളും ജലഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്തണം. മത്സ്യ ബന്ധന-വിപണന സൗകര്യങ്ങൾ കൂടുതൽ നവീകരിച്ച് കാര്യക്ഷമമാക്കണം. കല്ലൂപുര-വാക്കേത്തറ പോലുള്ള റോഡുകളും പുതിയ പാലങ്ങളും യാഥാർത്ഥ്യമാക്കണം.കയർ, മത്സ്യം, കള്ളുചെത്ത് തുടങ്ങിയ പരമ്പരാഗത തൊഴിൽ മേഖലയിൽ ഉണർവുണ്ടായി.

വൈക്കത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് പൊതുഗതാഗത സൗകര്യങ്ങൾ പൂർത്തിയാക്കിവരുന്നു.

മനോഹരമായ വൈക്കത്തെ ടൂറിസം സാധ്യതകൾ വേണ്ടവിധത്തിൽ പ്രയോജനപ്രദമാക്കാൻ ശ്രമമാരംഭിച്ചു.

വൈക്കത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചുവരുന്നു.കഴിഞ്ഞ 25 വർഷം തുടർച്ചയായി വൈക്കത്തെ പ്രതിനിധികരിക്കുന്നത് ഇടതുപക്ഷ എം.എൽ.എ.മാരാണ്. വികസന കാര്യങ്ങൾ നോക്കിയില്ലെങ്കിലും തങ്ങൾ ജയിക്കുമെന്ന ഇടത് പക്ഷത്തിന്റെ ആത്മവിശ്വാസമാണ് നിയോജകമണ്ഡലത്തിൽ വികസനപ്രക്രിയകൾ മുടങ്ങാൻ കാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. ബജറ്റിൽ വൈക്കത്തിന് കോടികൾ ലഭിച്ചെന്ന് പറഞ്ഞ് ഫ്ളക്സ് ബോർഡുകൾ വെയ്ക്കുന്നതല്ലാതെ യാതൊന്നും ഫലത്തിൽ കാണുന്നില്ല. മാക്കേകടവ്-നേരേകടവ് പാലം, ഏനാദി-മൂലേക്കടവ് പാലം, മുറിഞ്ഞപുഴ-വാലേൽ പാലം, കാട്ടിക്കുന്ന്-തുരുത്ത് പാലം, ചെമ്പ്-അങ്ങാടി-തുരുത്തമ്മ പാലം തുടങ്ങിയ നിരവധി പാലങ്ങൾ മണ്ഡലത്തിൽ യഥാർഥ്യമാകാനുണ്ട്.ഉന്നത നിലവാരത്തിലുള്ള റോഡുകൾ വളരെ കൂറവാണ്. കുടിവെള്ള പൈപ്പ് ലൈൻ പലയിടത്തും യഥാർഥ്യമാകാനുണ്ട്. കുമരകം ലോക ടൂറിസം രംഗത്ത് സ്ഥാനം പിടിച്ചെങ്കിൽ, വൈക്കത്തെ ടൂറിസം രംഗത്തെ സാധ്യത വേണ്ടവിധത്തിൽ വിനിയോഗിച്ചിട്ടില്ല. പെപ്പർ ടൂറിസം പദ്ധതി അനൗൺസ് ചെയ്തതല്ലാതെ ഒന്നും ഫലത്തിൽ കണ്ടില്ല. വിദ്യാഭ്യാസരംഗത്ത് ഒരു സർക്കാർ സ്ഥാപനം പോലും വൈക്കത്ത് യഥാർഥ്യമായിട്ടില്ല.

കായികരംഗത്ത് ഹൈടെക് സ്റ്റേഡിയങ്ങൾ അത്യാവശ്യമാണ്.

എച്ച്.എൻ.എൽ. പൊതുമേഖലയിൽ നിലനിർത്തിക്കൊണ്ട് വൈവിധ്യവത്‌കരണവും ആധുനികവത്കരണവും നടപ്പാക്കണം.

കാർഷിക മേഖലയിൽ ക്രിയാത്മകമായ ഇടപ്പെടലുകൾ നടത്തണം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങണം.

വൈക്കം താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായും, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായും ഉയർത്തണം.

ആർജവവും കാഴ്ചപ്പാടും ദീർഘവീക്ഷണവും സ്വതന്ത്ര ചിന്താഗതിയുമുള്ള എം.എൽ.എ. വരണം.

കാൽ നൂറ്റാണ്ടായി കാര്യമായ ഒരു വികസന പ്രവർത്തനവും നടന്നില്ല. 2018-ലെ പ്രളയത്തെത്തുടർന്ന് വാസയോഗ്യമായ വീടുകൾ ഇല്ലാതായവരുടെ പുനരധിവാസം ഇപ്പോഴും സാധ്യമായിട്ടില്ല. മണ്ഡത്തിലെ ഏക പട്ടികവർഗ കോളനിയായ ടി.വി.പുരം അവഗണനയിലാണ്. കോളനി നിവാസികൾക്ക് നാളിതുവരെയായി പട്ടയംപോലും ലഭിച്ചിട്ടില്ല. നിലവാരമുള്ള റോഡുകൾ വൈക്കത്ത് ഇല്ല. വൈക്കം-വെച്ചൂർ റോഡ് അന്താരാഷ്ട്ര നിലവാരം ഉള്ളതാക്കും എന്നത് പ്രഖ്യാപനത്തിൽമാത്രം ഒതുങ്ങി. തുറവൂർ-പമ്പാ ഹൈവേയുടെ ഭാഗമായ നേരേകടവ് പാലം നിർമാണം സ്തംഭിച്ചിട്ട് വർഷം രണ്ടായി.‌ വൈക്കം കെ.എസ്.ആർ.ടി.സി. ഡിപ്പോ നിരന്തര അവഗണന നേരിടുന്നു. മത്സ്യബന്ധന മേഖലയും തികഞ്ഞ അവഗണനയിലാണ്. ഒാരുവെള്ള ഭീഷണി പ്രതിരോധിക്കാനോ, മടവീണ് കൃഷിനാശം ഉണ്ടാകുന്നത് തടയാനോ യാതൊരു സംവിധാനവുമില്ല. നടക്കുന്ന എല്ലാ നിർമ്മാണ പദ്ധതികളിലും വലിയ അഴിമതിയുടെ കഥകളാണ് പുറത്തുവരുന്നത്.

ആത്മാർഥതയും കാര്യശേഷിയുമുള്ളയാൾ എം.എൽ.എ. ആകണം. വെള്ളൂർ എച്ച്.എൻ.എല്ലിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും കരാറുകാരുടെയും ശമ്പള കുടിശ്ശിക പൂർണമായി നൽകാൻ നടപടി വേണം. എച്ച്.എൻ.എല്ലിന്റെ ഭാഗമായി തരിശുകിടക്കുന്ന ഭൂമിയിൽ എയിംസ് തുടങ്ങാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തണം. കാർഷികോത്‌പന്ന-മത്സ്യസംസ്കരണ ശാലകൾ ആരംഭിക്കണം. തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണം.