കോട്ടയം : ബസേലിയസ് കോളേജ് നാഷണൽ സർവീസ് സ്കീം അംഗങ്ങൾ എയ്ഡ്സ് ദിനം ആചരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. പി.ജ്യോതിമോൾ ഉദ്ഘാടനം ചെയ്തു. കോളേജ്‌മുതൽ കോട്ടയം ഗാന്ധിസ്ക്വയർവരെ മൗനജാഥ നടത്തി. കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാർ ഫ്ലാഗോഫ് ചെയ്തു.

ആർ.ആർ.സി. സെക്രട്ടറി കെ.ആർ.അരവിന്ദ്, ജോയിൻറ് സെക്രട്ടറിമാരായ കെ.എസ്.സാം, അമ്പിളി അന്ന ജോർജ് എന്നിവർ നേതൃത്വം നൽകി. ഡോ. വിജു കുര്യൻ, പ്രൊഫ. ആഷ്്ലി തോമസ് എന്നിവർ പ്രസംഗിച്ചു.