വൈക്കം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളായ ആശാവർക്കർമാർക്ക് നൽകിവന്ന കോവിഡ് ഇൻസന്റീവ് നിർത്തലാക്കിയ സർക്കാർ നടപടിയിൽ കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) വൈക്കം യൂണിറ്റ് യോഗം പ്രതിഷേധിച്ചു.

ആശാ വർക്കർമാരുടെ പ്രതിമാസ വേതനം 18000 രൂപയാക്കി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അക്കരപ്പാടം ശശി, അബ്ദുൾ സലാം റാവുത്തർ, പി.വി.പ്രസാദ്, അഡ്വ.പി.വി.സുരേന്ദ്രൻ, ബി.ചന്ദ്രശേഖരൻ, സിന്ധു സജീവൻ, പ്രീത രാജേഷ്, ബി.രാജേശേഖരൻ, വിജിമോൾ, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

യൂണിറ്റ് ഭാരവാഹികളായി രാജശ്രീ വേണുഗോപാൽ (പ്രസി), ബിന്ദു സുനിൽ (സെക്ര), അനു ഷാജി (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു.