കോട്ടയം : ഏറ്റുമാനൂർ ചൂരക്കുളങ്ങര ഭദ്രകാളിക്ഷേത്രത്തിൽ ആറാമത് അഷ്ടബന്ധ കലശവാർഷിക ദിനാചാരണം ചൊവ്വാഴ്ച വിശേഷാൽ പൂജകളോടും ശതകലശത്തോടുംകൂടി ആചരിക്കും. തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയും മേൽശാന്തി നീലകണ്ഠൻ നമ്പൂതിരിയും മുഖ്യകാർമികത്വം വഹിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് നാരായണൻ നമ്പൂതിരി, ആഘോഷ കമ്മിറ്റി സെക്രട്ടറി കെ.എസ്.സുകുമാരൻ, കൺവീനർ ബിജോ കൃഷ്ണൻ എന്നിവർ അറിയിച്ചു. ഫോൺ: 9447600674, 9496943703.