വാഗമൺ : വ്യാജരേഖ ചമച്ച് പട്ടയമുണ്ടാക്കിയ വാഗമണ്ണിലെ എസ്റ്റേറ്റിനോടുചേർന്ന ഭൂമിയിൽ നിർമാണ പ്രവർത്തനം നടത്തിയതിനെ സംബന്ധിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ്.
വിശദമായ അന്വേഷണം നടത്താൻ പീരുമേട് തഹസിൽദാരെയാണ് ചുമതലപ്പെടുത്തിയത്. വ്യാജപ്പേരുകളിൽ അൻപത്തിയഞ്ച് ഏക്കർ സ്ഥലത്തിനു പട്ടയങ്ങൾ നേടിയെടുത്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വകുപ്പുതല അന്വേഷണവും നടന്നുവരുകയാണ്. ഇതിനിടയിലാണ് പുതിയ അന്വേഷണവും.