അയർക്കുന്നം : മറ്റക്കര തുരുത്തിപ്പള്ളി ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് 11-ന് കൊടിയേറും. തന്ത്രി കടിയക്കോൽ മനയിൽ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി പയ്യന്നൂർ കൃഷ്ണദാസ് നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. 12-ന് വൈകീട്ട് 8.30-ന് കൊടിക്കീഴിൽ വിളക്ക്, വലിയ കാണിക്ക. 13-ന് രാവിലെ 10-ന് ഉത്സവബലി, 11-ന് ഉത്സവബലി ദർശനം. 14-ന് രാവിലെ 10-ന് ഉത്സവബലി തുടർന്ന് 11.30-ന് ഉത്സവബലി ദർശനം. 15-ന് വൈകീട്ട് ഏഴുമുതൽ കഥകളി. 16-ന് വൈകീട്ട് 5.30 മുതൽ കാഴ്ചശ്രീബലി, രാത്രി 9.00-ന് വലിയവിളക്ക്. വൈകീട്ട് 7.30 മുതൽ ഹരികഥ. 17-ന് രാവിലെ 8.30-ന് ശ്രീബലി, വൈകീട്ട് 5-ന് കാഴ്ചശ്രീബലി, രാത്രി 10-ന് പള്ളിവേട്ട എഴുന്നള്ളത്ത്, പള്ളിനായാട്ട്. വൈകീട്ട് 7.30 മുതൽ ഹൃദയജപലഹരി. 18-ന് രാവിലെ 8.00-ന് പൊങ്കാല, 9.00-ന് പൊങ്കാല സമർപ്പണം. 11-ന് തിരുവാഭരണം ചാർത്തി ഉച്ചപൂജ. 11.30-ന് കുംഭകുടം അഭിഷേകം. വൈകീട്ട് 4.30-ന് ആറാട്ട്ബലി, 5.30-ന് തച്ചിലേട്ട് പാതിരിമറ്റത്തിലേക്ക് ആറാട്ട് പുറപ്പാട് തുടർന്ന് വൈകീട്ട് ഏഴിന് ആറാട്ട്. 8.00-ന് തിരിച്ചെഴുന്നള്ളത്ത്.

9.00-ന് ആലുംമൂട് ജങ്‌ഷനിൽ ആറാട്ട് എതിരേൽപ്. 10.00-ന് ആറാട്ട് വരവ്, പറവെയ്പ്. 19-ന് രാത്രി 9.00-ന് കുരുതി.