കോട്ടയം : ബാലറ്റിലൂടെ ജില്ലയിലെ ഭാരവാഹികളുടെ അഭിപ്രായം സ്വരൂപിച്ച്‌ സ്ഥാനാർഥികളെ കണ്ടെത്താൻ ബി.ജെ.പി. രഹസ്യ ബാലറ്റിലൂടെയാണ്‌ ജില്ലയിലെ ഒൻപത്‌ നിയോജകമണ്ഡമണ്ഡലങ്ങളിൽ നിന്നുള്ള ഭാരവാഹികളുടെ അഭിപ്രായം തേടിയത്‌.

ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ്‌ ഓരോ നിയോജകമണ്ഡലത്തിലെയും പഞ്ചായത്ത്‌ പ്രസിഡന്റുമാർ മുതൽ ജില്ലാ, സംസ്ഥാനതല ഭാരവാഹികളുടെ അഭിപ്രായം തേടിയത്‌. സീൽ ചെയ്ത ബാലറ്റാണ്‌ ഭാരവാഹികൾക്ക്‌ നൽകിയത്‌. ഒാരോ മണ്ഡലത്തിൽനിന്നും രണ്ടു സ്ഥാനാർഥികളുടെ പേര്‌ കൊടുക്കാനായിരുന്നു നിർദേശം. ചില മണ്ഡലങ്ങളിൽനിന്ന്‌ ആറു സ്ഥാനാർഥികളുടെ പേര്‌ വരെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ പട്ടിക സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, മധ്യമേഖലാ സംസ്ഥാന സെക്രട്ടറി പത്‌മകുമാർ, മധ്യമേഖലാ പ്രസിഡന്റ്‌ എ.കെ.നസീർ എന്നിവരാണ്‌ നേതൃത്വം നൽകിയത്‌.