ഏറ്റുമാനൂർ : കൊയ്തനെല്ലുമായി കാത്തിരിക്കുന്ന കൃഷിക്കാരുടെ ആശങ്ക ശമിപ്പിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് കെ.സുരേഷ് കുറുപ്പ് എം.എൽ.എ. ആവശ്യപ്പെട്ടു. വിഷയം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കർഷകരുടെ യോഗം വിളിച്ചുചേർത്തിരുന്നു. മില്ലുടമകളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ലഭിച്ച വിളവ് സംരക്ഷിക്കാനുള്ള കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതുവരെ ഒപ്പമുണ്ടാകുമെന്ന് എം.എൽ.എ. ഉറപ്പുനൽകി.