കുമരകം : നിരോധിത പുകയില ഉത്പന്നവുമായി ഒരാൾ പോലീസ് പിടിയിൽ. കുമരകം മേലേക്കര അജീഷ് (41) ആണ് നൂറിലധികം വരുന്ന നിരോധിത പുകയില പാക്കറ്റുകളുമായി പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കുമരകം എസ്.ഐ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. കുമരകം വാഴക്കളം റോഡിലൂടെ ബൈക്കിൽ കൊണ്ടുവരുംവഴിക്കാണ് അജീഷ് പിടിയിലായത്.