ചാന്നാനിക്കാട് : കന്നിയങ്കത്തിനിറങ്ങിയ കെ.സി. സന്തോഷ് കുമാർ വിജയ പ്രതീക്ഷയിലാണ്. മാതൃഭൂമി പത്രത്തിന്റെ ഏജന്റായി ജനങ്ങളുമായുള്ള അടുപ്പവും 27 വർഷമായി ബി.ജെ.പി. പ്രവർത്തകനെന്ന നിലയിൽ വിവിധ ചുമതലകൾ വഹിച്ച അനുഭവസമ്പത്തും വോട്ടാകുമെന്ന് പ്രതീക്ഷയിലാണ്.
കന്നിയങ്കം തന്നെ ബ്ലോക്ക് പഞ്ചായത്തിലേക്കാണ്. എൻ.ഡി.എ. സ്ഥാനാർഥിയായി പള്ളം ബ്ലോക്ക് പഞ്ചായത്തിലെ കൊല്ലാട് ഡിവിഷനിൽനിന്നാണ് മത്സരിക്കുന്നത്. സിബി ജോൺ(യു.ഡി.എഫ്.), സി.വി.ചാക്കോ(എൽ.ഡി.എഫ്.), സുഗുണൻ(ജനതാദൾ) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.