വില്ലേജ് ഓഫീസ് എത്രയും വേഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റണം. മഴ പെയ്താൽ കയറിനിൽക്കാൻപോലും പഴയകെട്ടിടത്തിൽ ഇടമില്ല. ജനങ്ങളെ പരീക്ഷിക്കരുത്.

-ജി.രാജീവ്, നീലാലയം, തലയാഴം

പണി പൂർത്തിയാക്കണം

ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പുതിയ ഓഫീസ് എത്രയും വേഗം തുറക്കണം. പുതിയകെട്ടിടം തുറക്കാൻ തടസ്സം നിൽക്കുന്നവർക്കെതിരേ നടപടിയെടുക്കണം.

വിവേക്, പ്ലാത്താനത്ത്, തലയാഴം

വോട്ടുതട്ടാനുള്ള തന്ത്രമായി കാണരുത്

വോട്ടിനുവേണ്ടി ഉടൻ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നീട് തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്ന പദ്ധതി പോലെയാകരുത്. മാറാനുള്ള കാലതാമസം ഒഴിവാക്കണം.

യു.ബേബി, കണിയാന്താഴെ, ഉല്ലല