ഇരവിനല്ലൂർ : തൃക്കയിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ ദ്രവ്യകലശവും പരിഹാരക്രിയകളും വ്യാഴാഴ്ച ആരംഭിക്കും. തന്ത്രി തരണനെല്ലൂർ പദ്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.

ഏഴാം തീയതി അയ്യപ്പശ്രീകോവിൽ സമർപ്പണവും എട്ടിന് കുടുംബ ഐശ്വര്യപൂജയും നടക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ.