കോട്ടയം : നാഗമ്പടം മഹാദേവക്ഷേത്രത്തിൽ കർക്കടക അമാവാസി ചടങ്ങുകൾക്ക് ഒരുക്കങ്ങളായി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജനക്കൂട്ടം ഒഴിവാക്കാൻ ഞായറാഴ്ച ബലിതർപ്പണം ഉണ്ടായിരിക്കില്ലെന്ന്‌ കോട്ടയം എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അറിയിച്ചു.

തിലഹവനം, പിതൃനമസ്കാരം തുടങ്ങിയ വിശേഷാൽ പൂജകൾ ഉണ്ട്‌. ക്ഷേത്രസങ്കേതത്തിൽ ദിവസവും നടന്നുവരുന്ന ബലിതർപ്പണ ചടങ്ങുകൾ എട്ടാം തീയതി ഒഴികെയുള്ള മറ്റുദിനങ്ങളിൽ നടത്തുന്നുണ്ട്. വിവരങ്ങൾക്കും വഴിപാട് സമർപ്പണത്തിനും 0481-2584898, 9447093154 നമ്പരുകളിൽ ബന്ധപ്പെടാം.

പാമ്പാടി : പാമ്പാടി ശ്രീവിരാഡ് വിശ്വബ്രഹ്മക്ഷേത്രത്തിൽ വാവുബലിതർപ്പണം ഈ വർഷം ഇല്ലെന്ന് ദേവസ്വം സെക്രട്ടറി അറിയിച്ചു. വാവുബലിയുമായി ബന്ധപ്പെട്ട പൂജകൾ വെളുപ്പിന് അഞ്ചുമുതൽ ഉണ്ടായിരിക്കും. പിതൃപൂജ, നമസ്കാരം, കൂട്ടനമസ്കാരം, വെള്ളനേദ്യം, പാൽപായസം എന്നീ വഴിപാടുകൾക്ക് ക്ഷേത്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.