വൈക്കം : തലയാഴം പഞ്ചായത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ എല്ലാ മേഖലകളും ശുചീകരിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

പൊതുസ്ഥലങ്ങൾ, ഉല്ലല മാർക്കറ്റ്, വ്യാപാരസ്ഥാപനങ്ങൾ, ബസ് സ്റ്റോപ്പുകൾ എന്നിവ അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചു. ശുദ്ധജലസൗകര്യം മലിനമാകാതെ കാത്തുസൂക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പഞ്ചായത്ത് ഉടനീളം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. മാസ്‌കുകൾ വെയ്ക്കാനും സാമൂഹിക അകലം പാലിക്കാനും കർശനമായ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോൻ, ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ബി.എൽ.സെബാസ്റ്റ്യൻ, വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ രമേഷ് പി. ദാസ് എന്നിവർ നേതൃത്വം നൽകി. ഒന്നാം വാർഡിൽ തോട്ടകം മുതൽ പുത്തൻപാലം വരെയുള്ള സ്ഥലങ്ങളും അണുവിമുക്തമാക്കി.