ചങ്ങനാശ്ശേരി : ആധുനിക കുട്ടനാടിന്റെ ശില്പിയും എ.സി. റോഡിന്റെ സ്ഥാപകനും മുൻ മന്ത്രിയുമായ കെ.എം.കോരയുടെ പേര് ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി.റോഡ്) റോഡിനു നൽകണമെന്ന് കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി.ജോസഫ് ആവശ്യപ്പെട്ടു. കെ.എം.കോരയുടെ ചരമവാർഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.പി. ജോസഫ്. നൈനാൻ തോമസ് മുളപ്പാംമഠം അധ്യക്ഷത വഹിച്ചു. റവ.ഫാ.അഡ്വ.ജോസ് കൊച്ചുതറ മുഖ്യപ്രഭാഷണം നടത്തി. ബാബു വള്ളപ്പുര, സിബിച്ചൻ മൂലംകുന്നം, ജോസഫ് കോര, ഔസേപ്പച്ചൻ ചെറുകാട് എന്നിവർ പ്രസംഗിച്ചു.