കടുത്തുരുത്തി : യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച് കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അഡ്വ.മോൻസ് ജോസഫ് എം.എൽ.എ. വിജയ പ്രഖ്യാപനത്തിന് ശേഷം ആപ്പാഞ്ചിറയിലെ തറവാട്ട് വീട്ടിലെത്തി അമ്മ മറിയാമ്മ ജോസഫിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിച്ചു.

വിജയശ്രീലാളിതനായി തറവാട്ടിൽ എത്തിയ മോൻസ് ജോസഫിന് മധുരം നൽകിയാണ് അമ്മ സ്വീകരിച്ചത്. സഹോദരൻ അഡ്വ. റെജി ജോസഫ്, ചക്കാല- നരിമറ്റം കുടുംബാംഗങ്ങൾ, യു.ഡി.എഫ്. നേതാക്കൾ, ആപ്പാഞ്ചിറയിലെ പൊതു പ്രവർത്തകർ തുടങ്ങിയവരും വീട്ടിൽ സന്നിഹിതരായിരുന്നു.