കോട്ടയം : യഥാർത്ഥ മനുഷ്യസ്നേഹിയും ജനക്ഷേമത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച നേതാവുമായിരുന്നു അന്തരിച്ച ആർ. ബാലകൃഷ്ണപിള്ളയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അനുസ്മരിച്ചു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറസ് മെത്രാപ്പൊലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരും അനുശോചിച്ചു.

ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം അനുശോചിച്ചു. ഓൾ കേരള ബ്രാഹ്മണ സമാജം സംസ്ഥാന പ്രസിഡന്റ്‌ കായംകുളം ബിജു എൻ. പൈ അനുശോചിച്ചു. ശബരിമല അയ്യപ്പ ധർമ പരിഷത്ത് അനുശോചിച്ചു. ദേശീയ ഉപാധ്യക്ഷൻ എം.ജി.ശശിധരൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ജില്ലാ പ്രസിഡന്റ് ടി.വി. ബേബി, ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ എന്നിവർ അനുശോചിച്ചു.