മരങ്ങാട്ടുപിള്ളി : അന്യായമായ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുത്തിയിരിപ്പ് സമരം നടത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളയ്‌ക്കെതിരേ കൂടിയായിരുന്നു സമരം.

മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആൻസമ്മ സാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു.

കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, പി.ജോസ് ജോസഫ്, അഗസ്റ്റിൻ കൈമ്ലേട്ട്, മാത്തുക്കുട്ടി പുളിക്കിയിൽ, സണ്ണി വടക്കേടം, സിബു മാണി, ചന്ദ്രൻ മലയിൽ തുടങ്ങിയവർ പങ്കെടുത്തു.

പാലാ : മുണ്ടുപാലം ഗ്രീൻഫീൽഡ് റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. മുണ്ടുപാലം മുതൽ ആയുർവേദ ജങ്ഷൻ വരെ അസോസിയേഷൻ കുടുംബാംഗങ്ങൾ പ്രതിഷേധ ജ്വാലകളേന്തി അണിനിരന്നു. പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

കൗൺസിലർമാരായ ഷാജു തുരുത്തൻ, തോമസ് പീറ്റർ, ജോസിൻ ബിനോ, ബെറ്റി ഷാജു എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

അസോസിയേഷൻ പ്രസിഡന്റ് തോംസൺ കണ്ണംകുളം, സാബു തേനമ്മാക്കൽ, രഞ്ജിത്ത് ഞാവള്ളിപുത്തൻപുര തുടങ്ങിയവർ നേതൃത്വം നൽകി.

പാലാ : പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ധർണ പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി സമരം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ബിജോയി എബ്രാഹം അധ്യക്ഷത വഹിച്ചു. ഷോജി ഗോപി, വി.സി. പ്രിൻസ്, വക്കച്ചൻ മേനാംപറമ്പിൽ, ജോൺസി നോബിൾ, എ.എസ്. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

മീനച്ചിൽ : പൈകയിൽ നടത്തിയ സമരം ഡി.സി.സി. ജനറൽ സെക്രട്ടറി സജീവ് ഇളബ്രകോടം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ചെറിയാൻ കൊക്കോപ്പുഴ അധ്യക്ഷത വഹിച്ചു. രാജൻ കൊല്ലംപറമ്പിൽ, പ്രേംജിത്ത് ഏർത്തയിൽ, ജോഷി നെല്ലിക്കുന്നേൽ, പ്രദീപ് ചീരംകാവിൽ, ശ്യാം നടുവിലേടത്ത്, ശശി നെല്ലല തുടങ്ങിയവർ പ്രസംഗിച്ചു.