നെച്ചിപ്പുഴൂർ : ഇളപൊഴുത് ദേവീക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തും. വ്യാഴാഴ്ച വൈകീട്ട് ആറിന് താലപ്പൊലി, എട്ടിന് താലപ്പൊലി എതിരേൽപ്പ്, പത്തിന് കോട്ടപ്പാട്ട് പതിയുണർത്തൽ, 12-ന് ആറാട്ട്. വെള്ളിയാഴ്ച ഒൻപതിന് മുടിവിളക്ക് വഴിപാട്, ഒന്നിന് ആറാട്ട് പുറപ്പാട്, 1.30-ന് കാളപ്പതിയിൽ തേങ്ങ ഉടയ്ക്കൽ വഴിപാട്, രണ്ടിന് ഉച്ചകല്പനവിധികൾ, 3.30-ന് അരിയേറ് വഴിപാട്, 4.30-ന് നട അടയ്ക്കൽ.