രാവിെല ഒൻപതുമുതൽ പത്തുവരെയുള്ള സമയത്ത്‌ ടിപ്പർ അടക്കമുള്ള ഭാരവാഹനങ്ങൾ ഓടരുതെന്നാണ്‌ നിയമം. എന്നാൽ ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ശേഷം ഇത്തരം നിയമങ്ങൾ പാലിക്കാതെ ഭാരവാഹനങ്ങൾ ഈ സമയത്തും നിരത്ത്‌ ‌കൈയടക്കുകയാണ്‌. നിയമം തെറ്റിച്ച്‌ കടന്നെത്തിയ ഒരു ലോറിയാണ്‌ ബുധനാഴ്‌ച റോഡിൽ ഒരുജീവൻ പൊലിയാനിടയാക്കിയത്‌.