അയർക്കുന്നം : അമിതവേഗത്തിലെത്തിയ ടോറസ് ലോറി ഇടിച്ചുതെറിപ്പിച്ച സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മറ്റക്കര വാവാക്കുഴിയിൽ ജോയിയുടെ മകൻ ജോയൽ ജോയി (21) ആണ് മരിച്ചത്. മറ്റക്കര ഐ.എച്ച്.ആർ.ഡി. പോളിടെക്നിക് കോളേജിലെ വിദ്യാർഥിയാണ്. ബുധനാഴ്ച വൈകീട്ട് ആറ്്‌ മണിയോടെ അയർക്കുന്നം-മറ്റക്കര റോഡിൽ പന്നിക്കുഴിയിലായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ വഴിയിലേക്ക് തെറിച്ചുവീണ യാത്രക്കാരനെ നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അമ്മ: ഷേർലി, അമയന്നൂർ ജ്യോതിഭവൻ ജീവനക്കാരിയാണ്.

സഹോദരി: ഐശ്വര്യ. അയർക്കുന്നം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ്‌ മോർച്ചറിയിലേക്ക് മാറ്റി.

ശവസംസ്കാരം വ്യാഴാഴ്ച 3.30-ന് മറ്റക്കര തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.