കോട്ടയം : കോട്ടയത്ത് നിയോജകമണ്ഡലത്തിലെ സി.പി.എം. സ്ഥാനാർഥികളുടെ സാധ്യതപട്ടിക ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കി. ഏറ്റുമാനൂരിൽ സിറ്റിങ് എം.എൽ.എ. കെ.സുരേഷ് കുറുപ്പ്, സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, കോട്ടയത്ത് അഡ്വ.കെ. അനിൽകുമാർ, ടി.ആർ.രഘുനാഥൻ, പുതുപ്പള്ളിയിൽ കെ.എം. രാധാകൃഷ്ണൻ, ജെയ്ക് സി. തോമസ് എന്നിവരുടെ പേരുകളാണ് ഉള്ളത്. സുരേഷ് കുറുപ്പിനും വാസവനും സംസ്ഥാന നേതൃത്വം ഇളവ് നൽകിയാലെ മത്സരിക്കാനാവൂ. കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.രാജീവ്, കെ.ജെ. തോമസ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.