കോട്ടയം : തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെള്ളിയാഴ്ച ദശാവതാരച്ചാർത്ത് തുടങ്ങി.

മേൽശാന്തി അനൂപ് കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. വെള്ളിയാഴ്ച മത്സ്യാവതാരത്തോടെ തുടങ്ങിയ ചന്ദന അവതാരച്ചാർത്ത് 12-ന് വിശ്വരൂപാവതാരത്തോടെ സമാപിക്കും.

മണ്ഡലവ്രതക്കാലത്ത് നടക്കുന്ന അവതാരച്ചാർത്ത് ദർശനത്തിന് നിരവധി ഭക്തരെത്തുന്നുണ്ട്.