ബ്രഹ്മമംഗലം : കെ.ആർ.നാരായണൻ സ്മാരക എസ്.എൻ.ഡി.പി.തലയോലപ്പറമ്പ്‌ യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017-ാം നമ്പർ ശാഖായിലെ ഗുരുദേവപ്രതിഷ്ഠാവാർഷികാഘോഷങ്ങൾ യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് എം.ആർ.മണി അധ്യക്ഷതവഹിച്ചു. സെക്രട്ടറി അഡ്വ. പി.വി.സുരേന്ദ്രൻ സന്ദേശം നൽകി. മണീഡ് സുരേഷ് തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി. പി.കെ.വേണുഗോപാൽ, വൈസ് പ്രസിഡന്റ് കെ.ടി.സാബു, ജി.സോമൻ, സമാധി ഫണ്ട് പ്രസിഡന്റ് വി.സി.സാബു, വനിതാ സംഘം സെക്രട്ടറി അമ്പിളി സനീഷ്, എം.പി.പ്രകാശൻ, എം.ഡി.പുഷ്പ, ബീനാ ബാബു, വിലാസിനി, സരിഗ സാബു, ഷീജാ ബിജു തുടങ്ങിയവർ മഹാഗുരുപൂജയ്ക്കും അന്നദാനത്തിനും നേതൃത്വം നൽകി.