കോട്ടയം : ഏഴുവർഷം മുൻപ് ആരംഭിച്ച അയ്മനം പഞ്ചായത്തിലെ ജലനിധി പദ്ധതി പൂർത്തിയാക്കി എല്ലായിടത്തും കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ നടത്തി. ഡി.സി.സി. പ്രസിഡൻറ് നാട്ടകം സുരേഷ് ഉദ്ഘാടനംചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജെയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ഡി.സി.സി. വൈസ് പ്രസിഡന്റ്‌ അഡ്വ. ജി.ഗോപകുമാർ, അഗസ്റ്റിൻ ജോസഫ്, എം.പി.ദേവപ്രകാശ്, ബീനാ ബിനു എന്നിവർ പ്രസംഗിച്ചു.