ഏറ്റുമാനൂർ : മഹാദേവക്ഷേത്രത്തിൽ കർക്കടകവാവ് ദിവസമായ ഓഗസ്റ്റ് എട്ടിന് തന്ത്രി കണ്ഠര് രാജീവരുടെ മേൽനോട്ടത്തിൽ തിലഹോമവും വിഷ്ണുപൂജയും നടക്കും.

ദേവസ്വത്തിന്റെയും ക്ഷേത്ര ഉപദേശകസമിതിയുടെയും നേതൃത്വത്തിലാണിത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് ദർശനം നടത്തി വഴിപാട് സമർപ്പിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ ആർ.പ്രകാശ്, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എൻ.ശ്രീകുമാർ എന്നിവർ അറിയിച്ചു.