പനമറ്റം : വെളിയന്നൂർ ദേശാഭിമാനി വായനശാലയും ബാലവേദിയും ചേർന്ന് കൗൺസലിങ് ക്ലാസ് സംഘടിപ്പിച്ചു. ‘വിദ്യാർഥികളിലെ മൊബൈൽ ദുരുപയോഗവും മാനസിക പ്രശ്‌നങ്ങളും’ എന്ന വിഷയത്തിൽ അധ്യാപക അവാർഡ് ജേതാവ് ആൻസമ്മ തോമസ് ക്ലാസ് നയിച്ചു. വായനശാല പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.എസ്.രാജീവ്, ബാലവേദി പ്രസിഡന്റ് കൃഷ്ണാ ജയരാജ്, സെക്രട്ടറി കീർത്തന മനോജ്, യുവതപ്രസിഡന്റ് സച്ചിൻ ബാബു, സെക്രട്ടറി സബിർ മുഹമ്മദ്, വിശാൽ എ.നായർ, പി.എ.ശരത്, എം.കശ്യപ്, അനഘ രാജ്, ഐശ്വര്യ പ്രസാദ് എന്നിവർ സംസാരിച്ചു.