കോട്ടയം : കേരള കോൺഗ്രസ്‌ പി.സി.തോമസ് വിഭാഗം നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോസ് പാറക്കൽ, അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് മുൻ മെമ്പർ ബെറ്റി തോമസ്, കോൺഗ്രസ്‌ 14-വാർഡ് പ്രസിഡന്റ്‌ ബിജു മേപ്പുറം ഉൾപ്പെടെ 13 പേരെ കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ് കെ.മാണി ഷാൾ അണിയിച്ച്‌ സ്വീകരിച്ചു.

ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോസ് ഇടവഴിക്കൽ, അതിരമ്പുഴ മണ്ഡലം പ്രസിഡന്റ്‌ ജോഷി ഇലഞ്ഞിയിൽ, അഞ്ജലി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.