ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി തലനാട് ഡിവിഷനിൽ 40 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് അംഗം രോഹിണിഭായി ഉണ്ണികൃഷ്ണൻ അറിയിച്ചു. മരവിക്കല്ല് വാർഡിൽ വനിതാ ഉല്പന്ന വിപണനകേന്ദ്രത്തിന് 9.5 ലക്ഷം, ചോനമല വാർഡിൽ മുട്ടം സാംസ്‌കാരിക നിലയത്തിന് 9.5 ലക്ഷം, മേലടുക്കം സി.എസ്.ഐ. പള്ളി ഇല്ലിക്കകല്ല് റോഡ് കോൺക്രീറ്റിങ് ആറ് ലക്ഷം, പഞ്ചായത്ത് ഓഫീസ് വാർഡിൽ എൻ.എസ്.എസ്. ഹൈസ്‌കൂൾ ഓന്തുപാറ റോഡ് കോൺക്രീറ്റിങ്ങിന് അഞ്ച് ലക്ഷം, തലനാട് ഓന്തുപാറ കുടിവെള്ള പദ്ധതിക്ക് അഞ്ച് ലക്ഷം, ചോനമല വാർഡിൽ പി.എച്ച്.സി.ക്ക് മഴവെള്ളസംഭരണി നിർമ്മാണത്തിന് മൂന്ന് ലക്ഷം, തീക്കോയി-കാരികാട്-കൊക്കോവളവ് സ്ട്രീറ്റ് ലൈൻ നീട്ടുന്നതിന് രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.