വൈക്കം : കെ.പി.സി.സി. അംഗവും നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന അന്തരിച്ച അഡ്വ.വി.വി.സത്യൻ അനുസ്മരണം നാലിന് അഡ്വ. വി.വി.സത്യൻ സ്മാരക ട്രസ്റ്റ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കും. രാവിലെ വൈക്കം നഗരസഭയുടെ മുൻവശം പ്രത്യേകം തയ്യാറാക്കുന്ന സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ യോഗം, ടി.വി.പുരം മേഴ്‌സി ഹോമിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണവിതരണം, തലയോലപ്പറമ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കോവിഡ് പ്രതിരോധ സാധനവിതരണം എന്നിവ നടത്തും.

അനുസ്മരണം ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ അക്കരപ്പാടം ശശിയുടെ അധ്യക്ഷതയിൽ കൂടിയ ട്രസ്റ്റ് യോഗത്തിൽ സെക്രട്ടറി ഇടവട്ടം ജയകുമാർ, പി.വി.പ്രസാദ്, ശ്രീരാജ് ഇരുമ്പെപ്പള്ളി, എം.ടി.അനിൽകുമാർ, പി.ഡി.രേണുകൻ, ജിഷ്ണു സത്യൻ, വൈക്കം ജയൻ എന്നിവർ പ്രസംഗിച്ചു.