വൈക്കം : കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ഉല്ലല 117-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുകാരുണ്യം പദ്ധതിയിൽപെടുത്തി 575 കുടുംബങ്ങൾക്ക്് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ്് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ, സെക്രട്ടറി സി.എസ്.ആശ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി.സന്തോഷ്, യൂണിയൻ കൗൺസിലർ സെൻ സുഗുണൻ, വൈസ് പ്രസിഡന്റ് ശശീന്ദ്രൻ, സിനി, അനുമോൾ, വിശ്വംഭരൻ, കാർത്തികേയൻ, ഷാജി, ജോമാൻ, പ്രസന്ന എന്നിവർ പങ്കെടുത്തു.