ചങ്ങനാശ്ശേരി : ശതാബ്ദി ആഘോഷ നിറവിൽ നിൽക്കുന്ന എസ്.ബി. കോളേജിലെ എം.ബി.എ. വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ മികച്ച വ്യവസായ സംരംഭകർക്ക് നൽകുന്ന 26-ാമത് ബെർക്ക്‌മെൻ എംപ്രസാരിയോ അവാർഡ്‌ ഇ.വി.എം. ഗ്രൂപ്പ് മാനേജിങ്‌ ഡയറക്ടർ സാബു ജോണിക്ക്. മൂന്നിന് എസ്.ബി. കോളേജ് കല്ലറയ്ക്കൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.എൻ.ഹോൾസിങ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും ടൈ കേരള പ്രസിഡന്റുമായ അജിത് എ.മൂപ്പൻ അവാർഡ് സമ്മാനിക്കും.

ചടങ്ങിൽ മികച്ച നവസംരംഭകർക്കായി നൽകുന്ന അവാർഡ് ഇക്കോഡ്യു പ്യൂർ വാട്ടർ സൊല്യുഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മേധാവി മുഹമ്മദ് നൂജൂമിന് നൽകും. ബെർക്ക്മാൻ എംപ്രസാരിയോ 2021-ന്റെ ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ വിദ്യാർഥികളിലെ വ്യവസായ സംരംഭകൻ മലനാട് ലാറ്റക്സ് മേധാവി റിജോ ജോസിനെ ആദരിക്കും.

കഴിഞ്ഞദിവസം നടന്ന ബിസിനസ് പ്ലാൻ മത്സരത്തിന്റെ വിജയികൾക്കുളള സമ്മാനദാനവും നടക്കുമെന്ന് ഡയറക്ടർ ഡോ.തോമസ് വർഗീസ്, എച്ച്.ഒ.ഡി. സോണി ജോസഫ്, ഡോ. ബിൻസായി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.