കോട്ടയം : ആർ.വൈ.എഫ്. ജില്ലാ പ്രതിനിധി സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോട്ടയത്ത്‌ ബേബി ജോൺ സെന്ററിൽ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കമ്മിറ്റി യോഗം. ഞായറാഴ്ച രാവിലെ 10-ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ സി.പി.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ അഖിൽ കുര്യൻ അധ്യക്ഷത വഹിക്കും.