കോട്ടയം : ഏറ്റുമാനൂർ ഗവ. ഐ.ടി.ഐ.യിൽ വയർമാൻ, ഇലക്ട്രീഷ്യൻ ട്രേഡുകളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന്. ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ് ട്രേഡിൽ ബി.ടെക്. അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ അതത് ട്രേഡിൽ എൻ.ടി.സി.യും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0481-2535562.