ആർപ്പൂക്കര : സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കൊടിയേറ്റ് വ്യാഴാഴ്ച നടക്കും. തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഒൻപതുമണിക്കാണ് കൊടിയേറ്റ്.

ഒന്നാം ഉത്സദിനത്തിൽ

.30-ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഒൻപതിന് കൊടിയേറ്റ്, 10-ന് നങ്ങ്യാർ കൂത്ത്.

കലാവേദിയിൽ: വൈകീട്ട് 6.30-ന് നവീകരിച്ച ഊട്ടുപുരയുടേയും കലാവേദിയുടേയും ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.

ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്ദഗോപൻ, അംഗങ്ങളായ പി.തങ്കപ്പൻ, മനോജ് ചരളയിൽ, കമ്മിഷ്‌ണർ വി.എൽ. പ്രകാശ്, ചീഫ് എൻജിനീയർ കൃഷ്ണകുമാർ എന്നിവർ പങ്കെടുക്കും. ഏഴിന് തായമ്പക, 8.30-ന് ഹരികഥ.