പാലാ : സർക്കാർ ജീവനക്കാർക്ക് മാത്രമുണ്ടായിരുന്ന തപാൽ ഇൻഷുറൻസ് പദ്ധതിയിൽ പ്രൊഫഷണൽ ബിരുദക്കാർക്കും അംഗമാകാം. ബോണസ് ലഭിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണിത്. ചെറിയ പ്രീമിയം അടച്ച് ഉയർന്ന ബോണസ് ലഭിക്കുന്ന പദ്ധതിയിൽ 55 വയസ്സുവരെയുള്ളവർക്ക് ചേരാം.

ആകർഷകമായ ദീർഘകാല പദ്ധതികളും ഹൃസ്വകാല പദ്ധതികളുമുണ്ട്. മികച്ച സമ്പാദ്യപദ്ധതി എന്നതിനുപുറമേ ഇൻഷുറൻസ് പരിരക്ഷയും ആദായ നികുതിയിളവും ലഭിക്കും. വാർഷിക അർദ്ധവാർഷിക പ്രീമിയം അടയ്ക്കുന്നവർക്ക് റിബേറ്റ് ലഭിക്കും കോവിഡ് സാഹചര്യം പരിഗണിച്ച് പോസ്റ്റ് ഓഫീസുകളിലെത്താതെ പദ്ധതിയിൽചേരാം. ഫോൺ: 8281525215.