കോട്ടയം : ലോക്ക് ഡൗൺ കാലത്ത് സ്വകാര്യ സ്ഥാപനങ്ങളടക്കം തൊഴിലാളികൾക്ക് ശമ്പളം നൽകണമെന്ന സംസ്ഥാന സർക്കാർ നിർദേശം ലംഘിച്ച് പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സ്. തൊഴിലാളികൾക്കു ശമ്പളം നൽകാനാവില്ലെന്നും 4000രൂപ മാത്രമേ അഡ്വാൻസ് ആയി നൽകാൻ സാധിക്കൂ എന്നുമാണ് മാനേജ്മെന്റ് നിലപാട്.

പണമില്ലെന്ന വിശദീകരണം നൽകിയ കമ്പനിയുടെ ചീഫ് മാനേജർ തൊഴിലാളി സംഘടനകളെ വിളിച്ചാണ് ഇത് അറിയിച്ചത്. തൊഴിലാളികൾക്ക് ശമ്പളം വിതരണം ചെയ്യണമെന്ന് ട്രാവൻകൂർ സിമന്റ്‌സ് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികളായ വിജി എം.തോമസ്, മുഹമ്മദ് സിയാ എന്നിവർ ആവശ്യപ്പെട്ടു. ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ വ്യവസായ മന്ത്രിക്ക് നിവേദനം നൽകി.