പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിലെ 20 വാർഡുകളിലും അർഹരായവർക്ക് സേവാഭാരതി പലവ്യഞ്ജനക്കിറ്റുകൾ നൽകി. ആദ്യഘട്ടം 150 വീടുകളിലേക്ക് സഹായം നൽകി.
ബി.ജെ.പി.ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ചിറക്കടവിലെ ഇരുനൂറിലേറെ വീടുകളിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.
യൂത്ത് ഫ്രണ്ട്(എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി പലവ്യഞ്ജനക്കിറ്റുകൾ വീടുകളിൽ വിതരണം ചെയ്തു. പഞ്ചായത്തംഗം ഷാജി പാമ്പൂരി, രാഹുൽ ബി.പിള്ള, ജെയിംസ് കുന്നപ്പള്ളി, രഞ്ജിത് ചുക്കനാനി, സെബിൻ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
എ.ഐ.വൈ.എഫ്.കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പൊൻകുന്നം പോലീസ് സ്‌റ്റേഷനിലേക്ക് ആവശ്യമായ മുഖാവരണം, കുപ്പിവെള്ളം എന്നിവ നൽകി. മണ്ഡലം പ്രസിഡന്റ് പി.പ്രജിത്ത് നേതൃത്വം നൽകി.