ഇളങ്ങുളം : എലിക്കുളം പഞ്ചായത്തിൽ എൻ.ഡി.എ. കൺവെൻഷൻ ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ പദ്ധതികൾ പ്രയോജനപ്പെടാൻ പഞ്ചായത്തുകളിൽ വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ജില്ലാപ്രസിഡന്റ് നോബിൾ മാത്യു, കർഷകമോർച്ച ജില്ലാപ്രസിഡന്റ് എൻ.കെ.നാരായണൻ നമ്പൂതിരി, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജ് കീച്ചേരിയിൽ, കെ.ഡി.പീതാംബരൻ, ആർ.രാമചന്ദ്രൻ നായർ കല്ലേട്ട്, വി.രാജീവ് ചെറുകാട്ട് ആണ്ടൂർ എന്നിവർ പ്രസംഗിച്ചു.