എലിക്കുളം : യു.ഡി.എഫ്. സ്ഥാനാർഥിയെ നിർത്താതെ ശ്രദ്ധനേടിയ എലിക്കുളം പഞ്ചായത്ത് രണ്ടാംവാർഡിൽ സ്വതന്ത്രനെ പിന്തുണയ്ക്കാൻ തീരുമാനം.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയ സീറ്റിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫിന്റെ അംഗമായിരുന്ന എൻ.സി.പി. പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഇടതുമുന്നണിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.
അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ഇപ്പോൾ യു.ഡി.എഫ്. തീരുമാനിച്ചത്.
എൽ.ഡി.എഫിൽ യൂത്ത്ഫ്രണ്ട് (എം)ജോസ് വിഭാഗം സംസ്ഥാന പ്രസിഡന്റായ സാജൻ തൊടുകയാണ് സ്ഥാനാർഥി. അരുൺ സി.മോഹനാണ് എൻ.ഡി.എ.സ്ഥാനാർ ഥി. ജോസ് ആയിലിക്കുന്നേൽ, രതീഷ്‌കുമാർ എന്നീ സ്വതന്ത്രന്മാരും ഇവിടെ മത്സരിക്കുന്നുണ്ട്.