പാലാ : കോവിഡ് ഭീഷണിയിൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ നിയമനത്തിനുള്ള പ്രായപരിധി കവിയുന്ന അധ്യാപകരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പാലാ ടീച്ചേഴ്‌സ് ഗിൽഡിന്റെയും അക്കാദമിക് കൗൺസിലിന്റെയും യോഗം ആവശ്യപ്പെട്ടു. വർഷങ്ങളോളം ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്തു പ്രായപരിധിയിൽ എത്തുമ്പോഴാണ് പലർക്കും സ്ഥിരനിയമനം ലഭിക്കുന്നത്. കോർപറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആമോദ് മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ജോർജ് വരകുകാലാപറമ്പിൽ, ഫാ. ജോൺ കണ്ണന്താനം, സാബു ജോർജ്, ജോർജുകുട്ടി ജേക്കബ്, സജി തോമസ്, ജോയ്‌സ് തോമസ്, സി.സൗമ്യ, ജോബെറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു.