കോട്ടയം : ദീർഘകാലം പ്രസിഡന്റായിരുന്ന പ്രൊഫ. എം.ജി.സുധാകരൻ നായരുടെ ഏഴാം ചരമവാർഷികദിനത്തിൽ കോട്ടയം രഞ്ജിനി സംഗീതസഭ അനുസ്മരണം നടത്തി. പ്രസിഡന്റ് വി.വി.കേശവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി.പരമേശ്വരയ്യർ, ഭാരവാഹികളായ എ.ജി.ഗോപി, ആർ.എം.രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.