വൈക്കം: ചട്ടമ്പിസ്വാമികളുടെ 164-ാമത് ജയന്തി താലൂക്ക് എന്‍.എസ്.എസ്. യൂണിയനും 97 കരയോഗങ്ങളും ആചരിച്ചു. യൂണിയന്‍ ആസ്ഥാനത്തും കരയോഗമന്ദിരങ്ങളിലും ചട്ടമ്പി സ്വാമികളുടെ ഛായാചിത്രം അലങ്കരിച്ചുവെച്ച് പുഷ്പാര്‍ച്ചന നടത്തി ദീപംതെളിച്ചു.

യൂണിയനില്‍ നടന്ന സമ്മേളനം പ്രസിഡന്റ് ഡോ.സി.ആര്‍.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി.വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്‍, മീന റാണി, ദേവീപാര്‍വതി, ശ്രീദേവി ഉണ്ണിക്കൃഷ്ണന്‍, കെ.വേലായുധന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.